മണക്കടവ്​ റോഡിൽ കെ.കെ ജ്വല്ലറിയിൽനിന്ന് സ്വർണമാലയുമായി പുറത്തേക്ക് ഓടുന്ന മോഷ്ടാവിന്‍റെ സി.സി.ടി.വി ദൃശ്യം

പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്ന്​​ സ്വർണമാലകളെടുത്ത്​ യുവാവ്​ ഓടിമറഞ്ഞു

കോഴിക്കോട്​: ജ്വല്ലറിയിൽ സ്വർണമാല വാങ്ങാൻ കയറിയ യുവാവ്​ മൂന്നര പവൻ തൂക്കമുള്ള രണ്ട്​ മാലകളുമായി ഓടിമറഞ്ഞു. കോഴിക്കോട്​ പന്തീരാങ്കാവിൽ തിങ്കളാഴ്​ച ഉച്ചക്ക്​ രണ്ടോയാണ്​ സംഭവം. മണക്കടവ്​ റോഡിൽ കെ.കെ ജ്വല്ലറിയിലാണ്​ സ്വർണമാല വാങ്ങാനെന്ന വ്യാജേന 28 വയസ്​ തോന്നിക്കുന്ന യുവാവ്​ കയറിയത്​.

മാലകൾ എടുത്ത്​ കാണിക്കുന്നതിനിടെ രണ്ട്​ മാലകളുമായി യുവാവ്​ കടയിൽ നിന്ന്​ പുറത്തേക്കോടി. പുറത്ത്​ ബൈക്ക്​ സ്റ്റാർട്ട്​ ചെയ്​ത്​ മറ്റൊരു യുവാവ്​ കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ ബൈക്കിൽ കയറിയാണ്​ മോഷ്​ടാവ്​ രക്ഷപ്പെട്ടത്​. ഉടമ രാമചന്ദ്രൻ പിന്നാലെ ഓടി പിടിച്ചെങ്കിലും കുതറി ഓടി. കണ്ടു നിന്നവരുടെ സഹായം ലഭിച്ചില്ല. പൊലീസ്​ സ്​ഥലത്തെത്തി അന്വേഷണമാരംഭിച്ചു.


Tags:    
News Summary - gold chain theft in calicut jwellery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.