സ്വർണക്കടത്ത്​ കേസ്​; കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട്​ ഫൈസൽ കസ്​റ്റംസ്​ കസ്​റ്റഡിയിൽ

കോഴിക്കോട്​: സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട്​ ഫൈസലി​െന കസ്​റ്റംസ്​ കസ്​റ്റഡിയി​െലടുത്തു. കാരാട്ട്​ ഫൈസലി​െൻറ വീട്ടിൽ വ്യാഴാഴ്​ച രാവിലെ കസ്​റ്റംസ്​ റെയ്​ഡ്​ നടത്തിയിരുന്നു.

നയതന്ത്ര ബാഗിലെ സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്​ഡ്​. റെയ്​ഡിന്​ ശേഷം കാരാട്ട്​ ​ൈഫസലിനെ കസ്​റ്റഡിലെടുക്കുകയായിരുന്നു.

പറമ്പത്ത്​കാവ്​ നഗരസഭ വാർഡിൽ എൽ.ഡി.എഫ്​ സ്വതന്ത്രനായി മത്സരിച്ചാണ്​ കാരാട്ട്​ ഫൈസൽ നഗരസഭയിലെത്തിയത്​. മുമ്പും സ്വർണക്കടത്ത്​ കേസിൽ പ്രതിയാണ്​ ഫൈസൽ. സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ നേര​ത്തെയും ആരോപണം ഉയർന്ന സാഹചര്യത്തിൽ കൊടുവള്ളിയിൽ കസ്​റ്റംസ്​ റെയ്​ഡ്​ നടത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.