കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ എൻ.ഐ.എ ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. സ്വപ്ന സുരേഷിൽനിന്നും സന്ദീപ് നായരിൽനിന്നും എൻ.ഐ.എ ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമാണെന്നും ഇതിെൻറ പകർപ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് കസ്റ്റംസ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയെ സമീപിച്ചത്.
പ്രതികളിൽനിന്ന് പിടികൂടിയ മൊബൈൽ ഫോണുകളിലെയും ലാപ്ടോപ്പിലെയും നിർണായകരേഖകളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. ഇതിലെ വിവരങ്ങൾ സി-ഡാകിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കസ്റ്റംസിെൻറ അപേക്ഷ പരിഗണിച്ച കോടതി എൻ.ഐ.എയുടെ മറുപടിക്കായി മാറ്റി.
അതിനിടെ, നേരത്തേ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ആറ് പ്രതികളെ ജയിലിൽ പോയി വീണ്ടും ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയെ സമീപിച്ചു.
കെ.ടി. റമീസ്, മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്തലവി, പി.ടി. അബ്ദു, ഹംസത് അബ്ദുൽ സലാം എന്നിവരെ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. കുറ്റകൃത്യത്തിെൻറ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് കസ്റ്റംസിെൻറ വാദം. ആറ് പ്രതികളും നിലവിൽ കാക്കനാട് ജില്ല ജയിലിൽ റിമാൻഡിലാണ്. കസ്റ്റംസിെൻറ അപേക്ഷ കോടതി അടുത്തദിവസം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.