തിരുവനന്തപുരം: സ്വർണക്കടത്തിന് സർക്കാർ കുടപിടിെച്ചന്നും ജയിലുകൾക്കുള്ളിലും പുറത്തും സർക്കാർ സ്പോൺസേർഡ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്നും നിയമസഭയിൽ പ്രതിപക്ഷം. കുറ്റവാളികളെ അതേ നിലയിൽതന്നെ കണ്ട് നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ സർക്കാർ, നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് ജയിലുകളില്‍ നടക്കുന്നതെന്നും അറിയിച്ചു.
രാമനാട്ടുകര സ്വർണക്കടത്ത് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നൽകിയ നോട്ടീസിലാണ് സർക്കാറും പ്രതിപക്ഷവും തുടർച്ചയായ മൂന്നാംദിവസവും കൊമ്പുകോർത്തത്. കേസില്‍ ചോദ്യംചെയ്യലിന് കസ്റ്റംസ് വിളിപ്പിച്ചിരുന്ന റമീസിെൻറ അപകടമരണത്തിൽ ദുരൂഹതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചപ്പോൾ സത്യം പുറത്തുവരാതിരിക്കാനുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
സ്വർണക്കടത്ത് തടയേണ്ട ഉത്തരവാദിത്തവും അവകാശവും കേന്ദ്രത്തിനും കസ്റ്റംസിനുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന ക്രമസമാധാനപ്രശ്നങ്ങളില് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. റമീസിെൻറ മരണം കാറിന് പിന്നില്‍ ബൈക്കിടിച്ചപ്പോളുണ്ടായ ഗുരുതര പരിക്ക് കാരണമാണ്. സർക്കാറിനെതിരെ നേരത്തെ ഉയർത്തിയ ആരോപണങ്ങൾ പ്രതിപക്ഷം ആവർത്തിക്കുന്നത് വിഷയദാരിദ്ര്യം കാരണമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്ത് കണ്ടുപിടിക്കൽ കേന്ദ്ര ഏജന്‍സിയുടെ ചുമതലയെന്ന് പറഞ്ഞ് സർക്കാർ ഒഴിഞ്ഞുമാറുന്നത് ശരിയാണോയെന്ന് ചോദിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ക്രിമിനലുകള്‍ നാട്ടില്‍ വട്ടം കറങ്ങുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യെപ്പട്ടു. സ്വര്‍ണക്കടത്തിന് നേതൃത്വം നൽകുന്നത് ഡി.വൈ.എഫ്.െഎക്കാരാണ്. ഇതിനായി രാമനാട്ടുകര സംഭവത്തിലെ പ്രതി അര്ജുന് ആയങ്കിക്ക് 50 അംഗ കുരുവി സംഘം ഉണ്ട്. പൊലീസ് ആസ്ഥാനത്തെ രഹസ്യങ്ങള്‍ അറിയുന്നവര്‍ സഭയിലുണ്ടെന്ന് ഒാര്‍ക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.