തിരുവനന്തപുരം: സ്വർണ കടത്ത് കേസിൽ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സി.പി.എം. കേസിൽ മാതൃകാപരമായ നിയമനടപടി ഉണ്ടാവണമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
തെറ്റു ചെയ്തവർ ആരായാലും രക്ഷപ്പെടില്ല. അതിനനുസരിച്ച നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആർക്കും എൽ.ഡി.എഫിെൻറയോ സർക്കാറിേൻറയോ ഒരു സഹായവും ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ പ്രചരണങ്ങൾ നടത്തുന്നുണ്ട്. അതിൽ യാതൊരു അടിസ്ഥാനവുമില്ല. അത് രാഷ്ട്രീയപരമായ ദുരാരോപണങ്ങൾ മാത്രമാണ്. കേസിലെ എല്ലാ വസ്തുതകളും കേന്ദ്ര ഏജൻസിയായ കസ്റ്റംസ് പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കോടിയേരി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.