തിരൂരങ്ങാടി: വീട്ടിലെത്തിച്ച് മണിക്കൂറുകൾക്കകം മൂന്ന് ലക്ഷം രൂപ അലമാരയിൽനിന്ന് കാണാതായ സംഭവത്തിൽ സൂപ്പർ ൈക്ലമാക്സ്. പൊലീസെത്തി പരിശോധിച്ചതോടെ പണം 24 മണിക്കൂറിനകം തിരികെയെത്തി. ചെറുമുക്ക് ജീലാനി നഗറിലെ മഠത്തിൽ മികച്ചാൻ മുഹമ്മദാലിയുടെ വീട്ടിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് പണവും രണ്ട് പവൻ സ്വർണാഭരണവും നഷ്ടപ്പെട്ടത്. ഇതിൽ മൂന്ന് ലക്ഷം രൂപ ചൊവ്വാഴ്ച രാത്രി തിരികെ ലഭിച്ചു. എന്നാൽ, വളയും മോതിരവുമടങ്ങുന്ന രണ്ട് പവൻ കിട്ടിയില്ല.
മുഹമ്മദാലി ചെറുമുക്കിൽ ഏഴേമുക്കാൽ സെൻറ് 13 ലക്ഷം രൂപക്ക് വിറ്റിരുന്നു. നേരേത്ത നൽകിയ പണത്തിെൻറ ബാക്കി മൂന്ന് ലക്ഷം ഭൂമി വാങ്ങിയ വ്യക്തി തിങ്കളാഴ്ച രാത്രി എട്ടിന് എത്തിച്ചു. ഭാര്യ റംലത്തും മുഹമ്മദലിയുടെ സഹോദരൻ ഹംസയും ചേർന്ന് പണം വാങ്ങുകയും റംലത്ത് അലമാരയിൽ വെച്ച് പൂട്ടി താക്കോൽ കിടക്കയുടെ താഴെ വെച്ചതായും പറയുന്നു. പണം കൊണ്ടുവന്നയാൾ ചായ കുടിച്ച് തിരിച്ചുപോയി.
പിന്നീട് റംലത്തും മരുമകൾ അസ്മാബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റംലത്ത് നമസ്കരിക്കാനും മരുമകൾ വീടിെൻറ മുകളിലേക്ക് വസ്ത്രം അലക്കാനുമായി പോയി. രാത്രി 10.30ഓടെ ശബ്ദം കേട്ട് മുറിയിലെത്തിയപ്പോൾ അലമാര തുറന്ന് കിടക്കുന്നതായും നേരേത്ത കൊണ്ടുവെച്ച മൂന്ന് ലക്ഷം രൂപയും സ്വർണാഭരണവും നഷ്ടപ്പെട്ടെന്നുമാണ് പരാതി. ഇവർ അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിതന്നെ താനൂർ എസ്.എച്ച്.ഒ എ.എം. സിദ്ദീഖ്, എസ്.ഐ നവീൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ നഷ്ടെപ്പട്ട പണം ചൊവ്വാഴ്ച രാത്രി 9.30ഓടെ വീടിെൻറ അടുക്കളയുടെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. താനൂർ പൊലീസെത്തി പണം എണ്ണി തിട്ടപ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.