കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 1.2 കോടി രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് മൂന്ന് കിലോഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്.
റാസൽഖൈമയിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ വടകര സ്വദേശി മുസ്തഫ കുന്നിയത്തിെൻറ (41) പക്കൽ നിന്ന് 1320 ഗ്രാം സ്വർണമിശ്രിതമാണ് ലഭിച്ചത്. 53 ലക്ഷം രൂപ വില വരും. ദുബൈയിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസിെലത്തിയ കാസർേകാട് ഉപ്പള സ്വദേശി ഷാഫി കാലായിയിൽ (31) നിന്ന് 1.3 കിലോഗ്രാം മിശ്രിതം പിടികൂടി.
20 ലക്ഷത്തിെൻറ 500 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഷാർജയിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ മലപ്പുറം സ്വദേശി ലുഖ്മാനിൽ (27) നിന്ന് 46 ലക്ഷത്തിെൻറ 1086 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. 50 ഗ്രാമിെൻറ ക്രൂഡ് ചെയിനും കണ്ടെടുത്തു. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, െഎസക് വർഗീസ്, ഗഗൻദീപ് രാജ്, തോമസ് വർഗീസ്, ഇൻസ്പെക്ടർമാരായ പ്രമോദ്, രോഹിത് ഖത്രി, ചേതൻ ഗുപ്ത, ടി. മിനിമോൾ, ഹെഡ് ഹവിൽദാർ രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.