കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷത്തിെൻറ സ്വർണം പിടികൂടി. തിരുവനന്തപുരം സ്വദേശി അഷ്ലറിൽ(22) നിന്നും എയർ കസ്റ്റംസ് ഇൻറലിജൻസ് യൂനിറ്റാണ് 914 ഗ്രാം സ്വർണമിശ്രിതം പിടികൂടിയയത്. മിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ജിദ്ദയിൽ നിന്നും മസ്കത്ത് വഴി സലാം എയർ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സൂപ്രണ്ടുമാരായ കെ. സുധീർ, ഐസക് വർഗീസ്, തോമസ് വർഗീസ്, പ്രേംപ്രകാശ് മീണ, ഇൻസ്പെക്ടർമാരായ കെ. രാജീവ്, ടി. മിനിമോൾ, ചേതൻ ഗുപ്ത, സുമൻ ഗോദ്ര, ഹെഡ് ഹവിൽദാർ എം.എൽ. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.