കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽനിന്നായി 1830 ഗ്രാം സ്വർണമിശ്രിതം പിടികൂടി. കോഴിക്കോട് പ്രിവൻറിവ് കസ്റ്റംസ് 60 ലക്ഷത്തിെൻറയും, ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസും (ഡി.ആർ.െഎ) എയർ കസ്റ്റംസ് ഇൻറലിജൻസും സംയുക്തമായി 27 ലക്ഷത്തിെൻറ സ്വർണവുമാണ് പിടികൂടിയത്. പ്രീവൻറിവ് കസ്റ്റംസ് മലപ്പുറം എടക്കര സ്വദേശി കക്കോത്ത് സൈഫുദ്ദീനിൽനിന്ന് (30) 1145 ഗ്രാം മിശ്രിതമാണ് പിടിച്ചത്.
ഗുളിക രൂപത്തിലുള്ള മിശ്രിതം നാല് പാക്കറ്റുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇതിൽനിന്ന് 60 ലക്ഷം വിലവരുന്ന 1048.8 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.
മലപ്പുറം പുലാമന്തോൾ സ്വദേശി മുഹമ്മദ് ഫൈസലിൽനിന്നാണ് (35) എയർ കസ്റ്റംസും ഡി.ആർ.െഎയും സ്വർണം കണ്ടെത്തിയത്. ഇയാൾ അബൂദബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് കരിപ്പൂരിലെത്തിയത്. 685 ഗ്രാം സ്വർണമിശ്രിതം ശരീരത്തിൽ രഹസ്യഭാഗത്താണ് ഒളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.