തിരുവനന്തപുരം: കോവിഡ് സേവന രംഗത്തെ മാനവീക പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ ഗോൾഡൻ സല്യൂട്ട് അവാർഡ് ഐ.ആർ.ഡബ്ല്യുവിന് ലഭിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയിൽനിന്ന് സംസ്ഥാന ജനറൽ കൺവീനർ വി.ഐ. ഷമീർ അവാർഡ് ഏറ്റുവാങ്ങി.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിലടക്കം ആത്മാർഥ സേവനത്തിലൂടെ കേരളത്തിന് മാതൃക സൃഷ്്ടിച്ചവരാണ് ഐ.ആർ.ഡബ്ല്യുവെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു പരിപാടി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും മനോരമ ഓൺലൈനും ചേർന്ന് നടത്തിയ ജനകീയ വോട്ടെടുപ്പിലാണ് ഗ്രൂപ് അടിസ്ഥാനത്തിൽ ഐ.ആർ.ഡബ്ല്യുവിനെ അവാർഡിന് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.