ബെവ്​ ക്യൂ ആപിന്​ ഗൂഗ്ളി​െൻറ അനുമതി; വ്യാഴാഴ്​ച മുതൽ മദ്യം വാങ്ങാം

തിരുവനന്തപുരം: ഒാൺലൈനിൽ മദ്യം വാങ്ങുന്നതിനായി തയാറാക്കിയ ബെവ്​ ക്യൂ ആപിന്​ ഗൂഗ്​ളി​​​െൻറ അനുമതി നൽകി. ബുധനാഴ്​ച മുതൽ മദ്യം ​ഒാൺലൈനായി ബുക്ക്​ ചെയ്യാം. ടോക്കൺ ലഭിക്കുന്നവർക്ക്​ വ്യാഴാഴ്​ച മുതൽ മദ്യം വാങ്ങാൻ സാധിക്കും. ഇന്ന്​ വൈകുന്നേരത്തോടെ പ്ലേസ്​റ്റോറിൽ ആപ്​ ലഭ്യമാകും.

സാധരാണ ഫോൺ ഉപയോഗിക്കുന്നവർക്ക്​ എസ്​.എം.എസ്​ സംവിധാനം ഉപയോഗിച്ച്​ ഒാൺലൈൻ ക്യൂ ലഭ്യമാക്കാനാണ്​ ആലോചിക്കുന്നത്​. 

ചൊവ്വാഴ്​ച രാവിലെയോട്​ കൂടി അനുമതി നൽകിയതായി ഗൂഗ്​ൾ അറിയിക്കുകയായിരുന്നു. മന്ത്രി ടി.പി. രാമകൃഷ്​ണൻ എക്​സൈസ്​ കമീഷണറുമായും ബെവ്​കോ മാനേജിങ്​ ഡയറക്​ടറുമായും ഇന്ന്​ ചർച്ച നടത്തും.  

മദ്യശാലകൾ തുറക്കു​േമ്പാൾ തിരക്ക്​ നിയന്ത്രിക്കുന്നതിനായാണ്​ ഇത്തരം സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം. 

 

Tags:    
News Summary - Google Permission For BevQ app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.