കൽപ്പറ്റ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജ് പിടിയിലായത് ഗോവയിലെ ഗുണ്ടാനേതാവായ വയനാട് സ്വദേശി കമ്പളക്കാട് മുഹ്സിന്‍റെ വിവാഹാഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയ ലഹരിപ്പാർട്ടിക്കിടെ. വിവിധ ജില്ലകളിലെ ഗുണ്ടകളെയാണ് വിവാഹാഘോഷത്തിന് ക്ഷണിച്ചത്. പൊലീസ് എത്തിയതോടെ പലരും ഓടി രക്ഷപ്പെട്ടതായാണ് വിവരം. കിർമാണി മനോജടക്കം 15 ക്വട്ടേഷൻ സംഘാംഗങ്ങളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാത്രി പടിഞ്ഞാറത്തറയിലെ സിൽവർ വുഡ്സ് റിസോർട്ടിലായിരുന്നു പാർട്ടി. പുലര്‍ച്ചെയോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും വിദേശ മദ്യവും കണ്ടെടുത്തു.
ടി.പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിര്‍മാണി മനോജ് എന്ന വി.പി. മനോജ് കുമാര്‍ (48), കമ്പളക്കാട് ചെറുവനശ്ശേരി സി.എ. മുഹ്സിന്‍ (27), മീനങ്ങാടി പടിക്കല്‍ പി.ആര്‍. അഷ്‌കര്‍ അലി (26), പെരിന്തല്‍മണ്ണ പട്ടിക്കാട് ഒട്ടുപറമ്പില്‍ ഒ.പി. അജ്മല്‍ (28), പാനൂര്‍ ആക്കോല്‍ മീത്തല്‍ എ.എം. സുധേഷ് (43), കമ്പളക്കാട് കളംപറമ്പില്‍ കെ.എം. ഫഹദ് (26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്. 15 പേര്‍ക്കെതിരെ മയക്കുമരുന്ന് കേസും ഒരാള്‍ക്കെതിരെ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്.
റിസോർട്ടിൽ ചൊവ്വാഴ്ച രാവിലെ പൊലീസ് വീണ്ടും പരിശോധന നടത്തി. കൽപ്പറ്റ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.