സംസ്​ഥാനത്ത്​ പരീക്ഷ നടത്തിപ്പ്​ ക്രമീകരിക്കാൻ​ പ്രത്യേക സമിതി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പരീക്ഷ നടത്തിപ്പ്​ ക്രമീകരിക്കാൻ പ്രത്യേക ഉന്നതാധികാര സമിതി രൂപീകരിച്ച്​ സംസ ്​ഥാന സർക്കാർ. ആസൂത്രണ ബോർഡ്​ അംഗം ബി. ഇക്​ബാൽ ചെയർമാനായ ആറംഗ സമിതിയാണ്​ സർക്കാർ രൂപീകരിച്ചത്​.

അധ്യയന നഷ്​ടവും പരീക്ഷ നടത്തിപ്പും ​ക്രമീകരിക്കാനാണ്​ സമിതിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ രൂപരീകരിച്ചത്​.

കോവിഡിനെ തുടർന്ന്​ സംസ്​ഥാനത്തെ സ്​കൂൾ, സർവകലാശാല എന്നിവയുടെ വിവിധ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. ജൂണിൽ പുതിയ അധ്യയന വർഷം തുടങ്ങാൻ കഴിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്​. ഈ സാഹചര്യത്തിലാണ്​ നടപടി.

Tags:    
News Summary - Goverment Special Team Conducting Exams -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.