ബാബു കുഴിമറ്റത്തി​െൻറ ‘അഞ്ച് അശ്ലീലകഥകൾ’ എന്ന കഥാസമാഹാരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാനായി കുഞ്ഞിരാമന് നൽകി പ്രകാശിപ്പിക്കുന്നു

കാനായിയെ സർക്കാർ അവഹേളിക്കുന്നു –രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക പ്രശസ്ത ശിൽപിയായ കാനായിയെയും 'സാഗരകന്യക'യെയും സർക്കാർ അവഹേളിക്കുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച ബാബു കുഴിമറ്റത്തി​െൻറ 'അഞ്ച് അശ്ലീലകഥകൾ' കഥാസമാഹാരം ശംഖ​ുംമുഖത്തെ സാഗരകന്യക ശിൽപത്തിന്​ മുന്നിൽ​െവച്ച്​ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാഗരകന്യക ലോകപ്രസിദ്ധമായ ശിൽപമാണ്. അതി​െൻറ നിർമാണസമയത്തുതന്നെ സി.പി.എം അശ്ലീലമെന്ന് മുദ്രകുത്തി വലിയ എതിർപ്പാണുണ്ടാക്കിയത്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകര​െൻറ കനത്ത പിന്തുണയോടെയാണ് അന്ന് കാനായി ശിൽപം പൂർത്തിയാക്കിയത്.

ഇന്ന് സി.പി.എം എതിർപ്പി​െൻറ മറ്റൊരു മുഖമാണ് പുറത്തെടുക്കുന്നത്. അവർ കലയെയും കലാകാരനെയും ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. ശിൽപത്തിനൊപ്പം കാനായി നിർമിച്ച കുന്നിടിച്ചുനിരത്തി സാഗരകന്യകയെ അപ്രസക്തമാക്കാനാണ് ആക്രിക്കടയിൽ വിൽക്കേണ്ട ഹെലികോപ്ടർ കൊണ്ടുവന്ന് സ്ഥാപിച്ചിരിക്കുന്നത്. സർക്കാറിനും നേതൃത്വത്തിനും എന്തുപറ്റിയെന്നാണ് നമ്മൾ സംശയിക്കുന്നത്.

ഈ അവഹേളനം നീതീകരിക്കാനാവില്ല. ഹെലികോപ്ടർ അടിയന്തരമായി അവിടന്ന് നീക്കം ചെയ്യാനും സാഗരകന്യകയുടെ സാംസ്കാരികത്തനിമയും സൗന്ദര്യവും വീണ്ടെടുക്കാൻ സർക്കാർ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കാനായിയെ അവഹേളിക്കുന്ന സർക്കാർസമീപനത്തിൽ പ്രതിഷേധിച്ചാണ് പുസ്തകപ്രകാശനം സാഗരകന്യകയുടെ മുന്നിൽ പ്രസാധകർ സംഘടിപ്പിച്ചത്. കാനായി കുഞ്ഞിരാമൻ പുസ്തകം സ്വീകരിച്ചു.

കഥാകൃത്ത് ബാബു കുഴിമറ്റം, കവി അൻസാർ വർണന, ഡോ.എം. രാജീവ് കുമാർ, സുനിൽ സി.ഇ, ഡോ.എം.ആർ. തമ്പാൻ, അഡ്വ.ഹരിദാസ് ബാലകൃഷ്ണൻ, വിനു എബ്രഹാം, വി.എസ്. അജിത്ത്, ജഗദീഷ് കോവളം, സുദർശൻ കാർത്തികപ്പറമ്പിൽ എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - Government insults kanayi kunhiraman - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.