തൊടുപുഴ: നെടുങ്കണ്ടത്തെ മൂന്നാംമുറയുടെ പേരിൽ ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേ ണുഗോപാലിനെ കൈവിടേണ്ടതില്ലെന്ന് പാർട്ടി-സർക്കാർതല ധാരണ. എസ്.പിക്കെതിരെ നടപട ി സാധ്യത ഇതോടെ മങ്ങി. രാഷ്ട്രീയ ലക്ഷ്യമാണ് എസ്.പിയെ ചിലർ ഉന്നംവെക്കുന്നതിന് പിന്നിലെന്ന് വിലയിരുത്തിയും പാർട്ടിക്ക് വിധേയനായ ഉദ്യോഗസ്ഥെന ചില്ലറ വീഴ്ചയുടെ പേരിൽ കൈവിടേണ്ടതില്ലെന്ന തീരുമാനത്തിലുമാണിത്. ഈ ഘട്ടത്തിൽ നടപടിയെടുക്കുന്നത് ആരോപണങ്ങൾക്ക് സാധൂകരണം നൽകലാവുമെന്നും സി.പി.എം കരുതുന്നു.
ഒരുഘട്ടത്തിൽ സ്ഥലംമാറ്റം പരിഗണിച്ചെങ്കിലും മന്ത്രി എം.എം. മണിയുടെ ഇടപെടൽ ഇത് മാറ്റിമറിക്കുകയായിരുന്നെന്നാണ് വിവരം. വീഴ്ച പറ്റിയെന്ന് ഡി.ജി.പിക്ക് ക്രൈംബ്രാഞ്ച് കൈമാറിയ വിവരം റിപ്പോർട്ടാക്കാതിരുന്നതടക്കം എസ്.പിയെ കൈവിട്ടുകൂടെന്ന പാർട്ടി നേതൃത്വത്തിെൻറ നിലപാടിെൻറ ഫലമാണ്. അങ്ങേയറ്റംവരെ സംരക്ഷിക്കണമെന്ന ആവശ്യമാണ് സി.പി.എം ഇടുക്കി ജില്ല നേതൃത്വവും മന്ത്രി എം.എം. മണിയും മുഖ്യമന്ത്രി മുമ്പാകെ വെച്ചത്.
രാഷ്ട്രീയലക്ഷ്യമാണ് എസ്.പിയെ ഉന്നംവെക്കുന്നതിന് പിന്നിലെന്ന് മണി, മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയായിരുന്നു. പാർട്ടിയെ പ്രതിക്കൂട്ടിലാക്കാനാണ് പാർട്ടിയോട് ചേർന്നുനിൽക്കുന്ന ഉദ്യോഗസ്ഥനെതിരെ കോൺഗ്രസ് നടപടി ആവശ്യപ്പെടുന്നത്. സി.പി.ഐയുടെ ആവശ്യം കാര്യമാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കുന്നതോടെ കെട്ടടങ്ങുന്ന കോലാഹലങ്ങേള ഉള്ളൂവെന്നും പാർട്ടി വിലയിരുത്തുന്നു.
നെടുങ്കണ്ടത്തേത് കസ്റ്റഡി മരണമല്ല. റിമാൻഡിലായിരുന്ന പ്രതി ജയിലിൽ നാലുദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. മരണകാരണമായത് ന്യുമോണിയ ബാധയാണ്. ജയിലിലും നാട്ടുകാരിൽനിന്നും മർദനമുണ്ടായിട്ടുണ്ട്. ഗുരുതര മർദനമേറ്റത് എവിടെനിന്നെന്ന് തെളിയാനിരിക്കുന്നേയുള്ളൂ. നടപടിക്രമങ്ങളിലെ വീഴ്ച ജയിൽ അധികൃതർക്കും നോട്ടക്കുറവ് ജൂഡീഷ്യറിക്കും സംഭവിച്ചിട്ടുണ്ട്. ഇതിൽ പൊലീസ് തലപ്പത്തുള്ളയാൾക്കെതിരെ നടപടിയെടുത്ത് വീഴ്ച സ്വയം ഏറ്റെടുക്കേണ്ടതില്ലെന്നും പാർട്ടിക്ക് അഭിപ്രായമുണ്ട്.
അനധികൃതമായി കസ്റ്റഡിയിൽ വെച്ചതിലും ദേഹോപദ്രവമേൽപിച്ചതിലുമാണ് തെറ്റുസംഭവിച്ചത്. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് തലയൂരാവുന്നതേയുള്ളൂ. എസ്.പി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ കക്ഷിയല്ല. രേഖാപരമായ തെളിവുകൾ ഇദ്ദേഹത്തിനെതിരെ ഇല്ലെന്നും സ്പെഷൽ ബ്രാഞ്ച് കസ്റ്റഡിയിലെ അനധികൃത ചോദ്യംചെയ്യൽ ഔദ്യോഗിക റിപ്പോർട്ടായി നൽകിയിട്ടില്ലെന്നും പാർട്ടി വിലയിരുത്തുന്നു. നേരിട്ടുള്ള ഉത്തരവാദിത്തം എസ്.പിക്കില്ലാതിരിക്കെ നടപടിയെടുത്ത് രാഷ്ട്രീയ ലക്ഷ്യത്തിന് നിന്നുകൊടുക്കേണ്ടതില്ലെന്നാണ് സർക്കാറും നിരീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.