സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള പൊലീസ് അതിക്രമം സർക്കാർ നോക്കി നിൽക്കുന്നു -ജബീന ഇർഷാദ്

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള പൊലീസ് അതിക്രമങ്ങൾ സർക്കാർ നോക്കി നിൽക്കുകയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ്​ ജബീന ഇർഷാദ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്ന കാര്യത്തിൽ പൊലീസ് ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. ഇതവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാവണമെന്ന്​ അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വിസ്മയ സംഭവത്തിനു ശേഷം അപരാജിത പോലുള്ള പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരിലുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വർധിക്കുകയാണ്. പയ്യന്നൂരിലെ സുനിഷയുടെ പീഡന മരണവും ആറ്റിങ്ങലിലും ബാലരാമപുരത്തും പിഞ്ചുകുട്ടികളോടുള്ള പൊലീസിൻെറ സമീപനവും പൊലീസ് നയത്തിന്‍റെ നേർക്കാഴ്ചയാണ്. ക്രിമിനലുകളുടെ കൂടെയാണ് പലപ്പോഴും പൊലീസ് നിലകൊള്ളുന്നത്.

മുഖ്യമന്ത്രി പൊലീസിലെ ഇത്തരക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ക്രിമിനലുകളുടെ ആത്മവിശ്വാസം ഉയർത്തുമ്പോൾ ജനങ്ങളുടെ ആത്മവിശ്വാസം കുറയുകയാണ് ചെയ്യുന്നത്. ജനമൈത്രി പൊലീസ് എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 9650 പോക്സോ കേസുകളെന്ന ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ടും അതീവ ഗുരുതര സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും പ്രസ്​താവനയിൽ പറഞ്ഞു. 

Tags:    
News Summary - government should stop police violence against women and children - Jabeena Irshad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.