തിരുവനന്തപുരം: നിയമസഭയുടെ 14ാം സമ്മേളനം 25 മുതല്‍ വിളിച്ചുചേര്‍ക്കാൻ ഗവര്‍ണറോട് ശ ിപാര്ശചെയ്യാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തേ ാടെയാകും സമ്മേളനം ആരംഭിക്കുക.
28 മുതൽ മൂന്ന് ദിവസം നന്ദിപ്രമേയ ചർച്ച. 31നാണ് ബജറ്റ് ഉേദ്ദശിക്കുന്നത്. ഇതിന് മുന്നോടിയായ ചർച്ച മന്ത്രി ഡോ. തോമസ് െഎസക് ആരംഭിച്ചു. നവകേരള നിർമാണം ആയിരിക്കും ബജറ്റ് ഉൗന്നൽ. മൂന്ന് ദിവസം ബജറ്റിൽ പൊതുചർച്ച നടക്കും. മാർച്ച് അവസാനം വരെ സഭയുണ്ടാകും. രണ്ടാംഘട്ടം ധാരണയായിട്ടില്ല.
മാർച്ചിൽ തന്നെ ബജറ്റ് പാസാക്കാനാണ് ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ മാറ്റംവരാം. തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗം ശിപാർശചെയ്ത മൂന്ന് ഒാർഡിനൻസുകൾക്ക് ഗവർണർ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.