തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിന് പുതുജീവനേകാൻ ഒരു മാസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ അഭ്യർഥന സ്വീകരിച്ച് കേരളം. ഗവർണർ പി. സദാശിവം മുതൽ ജീവിതത്തിെൻറ താഴേത്തട്ടിലുള്ളവർവരെ മുഖ്യമന്ത്രിയുടെ ‘സാലറി ചലഞ്ച്’ ഏറ്റെടുക്കുകയാണ്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ രണ്ടര ലക്ഷം രൂപയുടെ ചെക്ക് ഗവർണർ ചീഫ് സെക്രട്ടറിക്ക് കൈമാറി. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അേദ്ദഹം ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ആഗസ്റ്റ് 14ന് ഗവർണർ ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
ഗവർണർക്കുപിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ മറ്റ് െഎ.പി.എസ് ഒാഫിസർമാരും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുപേർ നേരത്തേതന്നെ സന്നദ്ധത അറിയിച്ചിരുന്നു. പിന്തുണ തേടി മറ്റു സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർക്ക് കത്തയക്കുമെന്നും ബെഹ്റ പറഞ്ഞു.
അഡ്വ. ജനറല്‍ സി.പി. സുധാകരപ്രസാദ്, മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, പ്രതിപക്ഷ എം.എൽ.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അന്‍വന്‍ സാദത്ത്, വി.എസ്. ശിവകുമാര്‍ എന്നിവരും സാലറി ചലഞ്ചിൽ പിന്തുണ പ്രഖ്യാപിച്ച് ദുരിതാശ്വാസ നിധിയിേലക്ക് ശമ്പളം വാഗ്ദാനം ചെയ്തു.
മുഖ്യമന്ത്രിയുടെ ഒാഫിസ് സ്റ്റാഫ് ഒരു മാസത്തെ ശമ്പളം നൽകും. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ എന്നിവരുടെ പേഴ്സനല്‍ സ്റ്റാഫ്, കൊച്ചി മെട്രോ എം.ഡി മുഹമ്മദ് ഹനീഷ്, ഡി.പി.ഐ കെ.വി. മോഹന്‍കുമാര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് എന്നിവരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് വാഗ്ദാനം നൽകി.
സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിലെ അംഗങ്ങളും ഒരുമാസത്തെ ശമ്പളം നല്‍കും. തെൻറ ശമ്പളം വാഗ്ദാനം ചെയ്ത എക്സൈസ് കമീഷണർ ഋഷിരാജ് സിങ്, എക്സൈസിലെ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നൽകണമെന്ന് അഭ്യർഥിച്ചു. എസ്.സി-എസ്.ടി കമീഷൻ ചെയർമാൻ ബി.എസ്. മാവോജി, കൊല്ലം സിറ്റി പൊലീസ് കമീഷണർ അരുൾ കൃഷ്ണ, അഗ്നിശമന സേന മേധാവി എ. ഹേേമന്ദ്രൻ എന്നിവരും ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചു. കേരളത്തെ പുനര്‍നിര്‍മിക്കാൻ മലയാളികള്‍ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.