ഗവർണറുടേത് സർക്കാറിന്‍റെ പ്രവർത്തനങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം -മന്ത്രി ആർ. ബിന്ദു

തൃശൂർ: ഗവര്‍ണറുടേത് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. ഒമ്പത് വി.സിമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടി സംബന്ധിച്ച് തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. അസാധാരണ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. നാളിതുവരെ കേരളത്തിലോ രാജ്യത്തോ ഗവർണർമാരിൽനിന്ന് ഇത്തരം പ്രവൃത്തികൾ ഉണ്ടായിട്ടില്ല. വ്യസനകരമായ അന്തരീക്ഷമാണ് ഗവർണർ സൃഷ്ടിച്ചത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ക്ക് തടയിടാനുള്ള ശ്രമമാണ് നടക്കുന്നത്.

ഈ വി.സിമാരുടെ നേതൃത്വത്തിലാണ് കേരള സർവകലാശല എ ഡബിൾ പ്ലസും കാലിക്കറ്റും കുസാറ്റും കാലടിയുമൊക്കെ എ പ്ലസും നേടിയത്. നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അതിനെ തടസ്സപ്പെടുത്താൻ വിദണ്ഡവാദങ്ങൾ ഉന്നയിക്കുന്നത് അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Governor's attempt to curtail the activities of the government - Minister R. Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.