ന്യൂഡൽഹി: ആധാർ അപേക്ഷകൾ സാക്ഷ്യപ്പെടുത്താനും വിവരങ്ങൾ കൂട്ടിച്ചേർക്കാനുള്ള അപേക്ഷകൾ സ്വീകരിക്കാനും അംഗീകൃത ബാങ്ക്, പോസ്റ്റ് ഒാഫിസ്, സർക്കാർ ജീവനക്കാർക്ക് അധികാരം നൽകാൻ യു.െഎ.ഡി.എ.െഎ (സവിശേഷ തിരിച്ചറിയൽ കാർഡ് വിതരണ അേതാറിറ്റി) തീരുമാനം. ബയോമെട്രിക് അടക്കം വിവരങ്ങൾ ശേഖരിക്കുേമ്പാൾ സുതാര്യത ഉറപ്പാക്കാനാണ് ഇതെന്ന് സി.ഇ.ഒ അജയ്ഭൂഷൺ പാണ്ഡെ പറഞ്ഞു.
നിലവിൽ സ്വകാര്യഏജൻസികളാണ് വിവരം ശേഖരിക്കുന്നത്. ഇവ പിന്നീട് സർക്കാർ ഉദ്യോഗസ്ഥർ വിലയിരുത്തുകയാണ് ചെയ്യുന്നത്. സ്വകാര്യ ഏജൻസികൾ വിവരം ശേഖരിക്കുേമ്പാൾ ചോരാൻ സാധ്യതയുണ്ടെന്ന ആശങ്കയെതുടർന്ന് ഇത്തരം വിവരശേഖരണകേന്ദ്രങ്ങൾ സർക്കാർ-മുനിസിപ്പൽ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് നേരത്തേ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. പുതിയ തീരുമാനമനുസരിച്ച് ബാങ്ക്-പോസ്റ്റ് ഒാഫിസ്-സർക്കാർ ഉദ്യോഗസ്ഥന് ആധാർ േപരുചേർക്കൽ അപേക്ഷയും വിവരം കൂട്ടിച്ചേർക്കൽ അപേക്ഷയും അംഗീകരിച്ച് ഒപ്പുവെക്കാം. ഇൗ സംവിധാനം അടുത്ത ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്നും പാണ്ഡെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.