ഹർത്താൽ: ജനങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന  സാഹചര്യത്തിൽ ജനങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് സർക്കാർ. ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്.

വാഹന ഗതാഗതം തടസപ്പെടുത്തുകയും നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ  തടയുകയോ ചെയ്യുന്നവർക്കുമെതിരെ  കർശന നടപടികൾ എടുക്കും. കെ.എസ്.ആർ.ടി.സി.  വാഹനങ്ങൾക്കും സ്വകാര്യവാഹനങ്ങൾക്കും ആവശ്യമായ സംരക്ഷണം നൽകും. 

പൊലീസ് പട്രോളിംഗ് ശക്തമാക്കും. ഓഫീസുകൾ പൊതു സ്ഥാപനങ്ങൾ, കോടതികൾ തുടങ്ങിയവ സുഗമമായി പ്രവർത്തിക്കുന്നതിന് പൊലീസ് സംരക്ഷണം ഉണ്ടാകും. അതിക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുന്നതാണെന്നും സർക്കാർ അറിയിച്ചു. 

Tags:    
News Summary - Govt give Safety Hartal Day-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.