തിരുവനന്തപുരം: സമവായമുണ്ടെങ്കിൽ മാത്രമേ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകൂവെന്ന് ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞ മന്ത്രി എം.എം. മണി വീണ്ടും നിലപാട് തിരുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് ബുധനാഴ്ച മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചത്. വി.കെ. ഇബ്രാഹിംകുഞ്ഞ് നൽകിയ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറിപടിയായായിരുന്നു പരമാർശം.
ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം വനഭൂമി വനേതരപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന് എല്ലാ നടപടിക്രമങ്ങളും കെ.എസ്.ഇ.ബി പൂര്‍ത്തിയാക്കിട്ടുണ്ട്. കേന്ദ്ര വൈദ്യുതി അതോറിറ്റി, കേന്ദ്ര ജല കമീഷൻ എന്നിവയുടെ പഠനത്തിെൻറ വെളിച്ചത്തിലാണ് ഇൗപദ്ധതി സംസ്ഥാനത്തിന് ഗുണകരമാകുമെന്ന് കണ്ടെത്തിയതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. അതിരപ്പിള്ളി പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതായി ഫെബ്രുവരിയിൽ നടന്ന നിയമസഭ സമ്മേളനത്തെ മന്ത്രി അറിയിച്ചിരുന്നു.
പദ്ധതിയുമായി സർക്കാർ മുന്നോട്ടാണെന്ന് ഇതിൽനിന്ന് വ്യക്തമായതിന് പിന്നാലെയാണ് കഴിഞ്ഞദിവസം സമവായ വിഷയം ഉന്നയിച്ച് നിലപാട് മാറ്റിയത്. പുതിയ ജലവൈദ്യുതി പദ്ധതികള്‍ സംബന്ധിച്ച എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ ചോദ്യത്തിനാണ് 15 പദ്ധതികളുടെ പട്ടികയും സ്ഥിതിവിവരവുമടക്കം വിവരങ്ങൾ കഴിഞ്ഞ നിയമസഭയിൽവെച്ചത്.
പട്ടികയില്‍ 15ാം സ്ഥാനത്തായിരുന്നു 163 മെഗാവാട്ടിെൻറ അതിരപ്പിള്ളി ജല വൈദ്യുതിപദ്ധതി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സി.പി.ഐയും മുഖ്യമന്ത്രിയും പരസ്യമായ വാക്ക്പോര് വരെയുണ്ടായി. ഇതോടെ നിലപാട് മയപ്പെടുത്തിയ സര്‍ക്കാര്‍ സമവായത്തോടെ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ആവർത്തിച്ച് നിലപാട് മാറ്റുന്ന സ്ഥിതി മന്ത്രിയിൽ നിന്നുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.