ടി.പി. കേസ് പ്രതികൾ സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടത് സർക്കാർ ഒത്താശയോടെ -തിരുവഞ്ചൂർ

കോട്ടയം: ജയിലിലുള്ള ടി.പി. വധക്കേസ് പ്രതികൾ സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടത് സർക്കാർ ഒത്താശയോടെ എന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അധികൃതരുടെ അനുമതിയില്ലാതെ ടി.പി. കേസ് പ്രതികൾ എങ്ങനെ സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെടുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണം തട്ടിയെടുക്കാന്‍ സഹായിച്ചുവെന്ന് സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കണ്ണൂർ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയിരുന്നു. സഹായത്തിനുള്ള പ്രതിഫലം കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും നല്‍കിയതായും അര്‍ജുന്‍ സമ്മതിച്ചിരുന്നു.

ഒളിവില്‍ കഴിയാനും ടി.പി വധക്കേസ് പ്രതികള്‍ സഹായിച്ചിട്ടുണ്ടെന്നും അര്‍ജുന്‍ ആയങ്കി മൊഴി നൽകിയിട്ടുണ്ട്. അര്‍ജുന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീടുകളിൽ ശനിയാഴ്ച കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. 

Tags:    
News Summary - Govt Support to Gold smuggling Accused to contact TP Case Accused -Thiruvanchoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.