കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഈ വർഷം ഡിസംബറില്‍

തിരുവനന്തപുരം: ആഗോളതലത്തിൽ കേരളത്തിന്‍റെ വികസന മാതൃകയും നേട്ടങ്ങളും പ്രദർശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. അവധിക്കാലമായതിനാൽ കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയിലാണ് പരിപാടി ഡിസംബറിലാക്കാൻ തീരുമാനിച്ചത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് സർക്കാർ പരിപാടി നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശം നല്‍കി. കഴിഞ്ഞ വർഷം 27.14 കോടി രൂപയാണ് ധനവകുപ്പ് വിവിധ വകുപ്പുകളിലൂടെ അനുവദിച്ചത്. എന്നാൽ ചെലവഴിച്ച തുക ഏതിനത്തിലാണെന്നതും സ്പോൺസർഷിപ്പ് കണക്കുകളും സംബന്ധിച്ച വിവരം സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നിയമസഭയിലും ചോദ്യമുയര്‍ന്നെങ്കിലും പബ്ലിക് റിലേഷൻസ് വകുപ്പ് ചെലവഴിച്ച കണക്കുകൾ മാത്രമാണ് പുറത്ത് വിട്ടത്. പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ്. ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം. ജയചന്ദ്രന്‍റെ നേതൃത്വത്തിൽ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 9,90,000 രൂപയാണ് അനുവദിച്ചത്.

Tags:    
News Summary - Govt to organize Keraleeyam in December amid financial crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.