കാക്കനാട്: സംസ്ഥാനത്തെ റേഷൻധാന്യങ്ങൾ നീക്കുന്ന ചരക്കുലോറികളിൽ ജി.പി.എസ് നിർബന്ധമാക്കി. റേഷൻ സാമഗ്രികൾ കരിഞ്ചന്തയിലേക്ക് പോകാതിരിക്കാൻ വാഹനങ്ങളുടെ സഞ്ചാരദിശ ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ വേണ്ടിയാണ് വെഹിക്കിൾ ട്രാക്കിങ് ആൻഡ് ഫ്ലീറ്റ് മാനേജ്മെന്റ് (വി.ടി.എഫ് എം.എസ്) സോഫ്റ്റ്വെയറിന്റെ സഹായത്തോടെയുള്ള ജി.പി.എസ് സംവിധാനം ഒരുക്കുന്നത്.
1700ൽപരം ചരക്കുലോറികളിലാണ് ജി.പി.എസ് ഘടിപ്പിക്കുന്നത്. നിശ്ചിത റൂട്ടിൽനിന്ന് മാറിസഞ്ചരിച്ചാൽ റേഷനിങ് ഇൻസ്പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ തുടങ്ങിയവർക്ക് മുന്നറിയിപ്പ്സന്ദേശം ഫോണിൽ ലഭിക്കും.
കേന്ദ്ര ഭക്ഷ്യമന്ത്രാലയ പ്രതിനിധികൾക്കും ആവശ്യമെങ്കിൽ വാഹനങ്ങൾ നിരീക്ഷിക്കാം. ഈ സംവിധാനം കൃത്യമായി നടപ്പാക്കിയാൽ മാത്രമേ ഇനിമുതൽ റേഷൻ സാധനങ്ങളുടെ കടത്ത്ചെലവ് നൽകൂവെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം അറിയിച്ച സാഹചര്യത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.