കൊച്ചി: ബിരുദം അയോഗ്യതയായ തസ്തികയിലേക്കുള്ള നിയമന നടപടിക്രമങ്ങൾക്കിടെ ബിരുദം ലഭിച്ചയാളെ തുടർനടപടികളിൽ ഒഴിവാക്കിയതിൽ ഇടപെടാതെ ഹൈകോടതി. അപേക്ഷിക്കുന്ന സമയത്ത് ബിരുദം ഉണ്ടായിരുന്നില്ലെന്നും നിയമനത്തിൽനിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് മലപ്പുറം സ്വദേശി നൽകിയ ഹരജി കോടതി അനുവദിച്ചില്ല.
കേരള കോഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് വേണ്ടിയുള്ള പ്ലാൻറ് അറ്റന്‍ഡൻറ് തസ്തികയിലേക്ക് 2019 നവംബറിലെ വിജ്ഞാപന പ്രകാരമാണ് ഹരജിക്കാരൻ അപേക്ഷ നൽകിയത്. അപേക്ഷിക്കുമ്പോള്‍ ഇയാൾക്ക് ബിരുദമുണ്ടായിരുന്നില്ല.
2020 ഫെബ്രുവരി 16ന് എഴുത്തുപരീക്ഷയില്‍ പങ്കെടുത്തതിന് പിന്നാലെ എപ്രില്‍ 18ന് ബി.ടെക് ബിരുദം ലഭിച്ചു. ഇത് അയോഗ്യതയായി കണ്ട് സെപ്റ്റംബര്‍ 23ലെ സ്കില്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. തുടർന്നാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ബിരുദമുള്ളവരെ നിയമനത്തിന് പരിഗണിക്കില്ലെന്ന് വിജ്ഞാപനത്തിലുണ്ടായിരിക്കെ ഹരജിക്കാരെൻറ ആവശ്യത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.