തിരുവല്ല: ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തിരുവല്ല മണ്ഡലത്തിൽ ചുവരെഴുത്തിന് തുടക്കമിട്ട് മാത്യു ടി. തോമസ് എം.എൽ.എ. മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിലെ മതിലുകളിൽ മാത്യു ടി. തോമസിേൻറതായ ചുവരെഴുത്തുകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു.
2006 മുതലിങ്ങോട്ട് നേടിയ ഹാട്രിക് വിജയത്തിെൻറ തിളക്കവുമായാണ് മാത്യു ടി. തോമസ് ഇക്കുറി മത്സരത്തിനിറങ്ങുന്നത്. 1987ലാണ് തിരുവല്ല നിയോജക മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇക്കുറിയും ഉറച്ച വിജയപ്രതീക്ഷ തന്നെയാണുള്ളതെന്ന് എം.എൽ.എ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.