കൊല്ലപ്പെട്ട കുഞ്ഞൂഞ്ഞാമ്മ ചാക്കോ

മരുമകളു​െട കുത്തേറ്റ്​ അമ്മായിയമ്മ മരിച്ച സംഭവം: വീട്ടിൽ എസ്​.പിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ്​

തിരുവല്ല: കുടുംബ വഴക്കിനെ തുടർന്ന് മരുമകളുടെ കുത്തേറ്റ് അമ്മായിയമ്മ കൊല്ലപ്പെട്ട സംഭവത്തിൽ തെളിവെടുപ്പി​െൻറ ഭാഗമായി ജില്ല പൊലീസ് മേധാവി കൊലപാതകം നടന്ന വീട്ടിലെത്തി. നിരണം കൊമ്പങ്കേരി 12ാം വാർഡിൽ പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞാമ്മ ചാക്കോ (66) മരുമകൾ ലിൻസിയുടെ കുത്തേറ്റ് തിങ്കളാഴ്​ച രാത്രിയാണ്​ കൊല്ലപ്പെട്ടത്​. ചൊവ്വാഴ്​ചയ രാവിലെ പത്തരയോടെയാണ്​ പത്തനംതിട്ട എസ്​.പി കെ.ജി. സൈമണി​െൻറ നേതൃത്വത്തിൽ തെളിവെടുപ്പിന്​ എത്തിയത്​.

ലിൻസിയുടെ ഭർത്താവ് ബിജിയിൽനിന്നും അയൽവാസികളിൽനിന്നുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനം കൊലക്ക്​ ഇടയാക്കിയെന്നണ് നിഗമനമെന്ന് എസ്.പി പറഞ്ഞു.

മാനസിക രോഗമുള്ള ലിൻസി (24) കത്രികകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവത്രെ. കുഞ്ഞൂഞ്ഞമ്മ സംഭവസ്ഥലത്ത് ​െവച്ച് തന്നെ കൊല്ലപ്പെട്ടു. പുളിക്കീഴ് പൊലീസാണ്​ കേസ്​ അന്വേഷിക്കുന്നത്​. ലിൻസിയെ ചൊവ്വാഴ്​ച വൈകുന്നേരത്തോടെ തിരുവല്ല കോടതിയിൽ ഹാജരാക്കും.  

Tags:    
News Summary - grand daughter killed old women in thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.