ഗ്രേസ് മാര്‍ക്ക്: എസ്.സി.ഇ.ആര്‍.ടി സാധ്യത പഠനം നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേളകള്‍ക്ക് പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കു നല്‍കി വരുന്ന ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി സാധ്യത പഠനം നടത്തും. നിലവില്‍ പൊതുപരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്കുകൂടി ചേര്‍ത്ത് നല്‍കുകയാണ്്. 28 മേഖലകളിലാണ് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുള്ളത്.
ഇതില്‍ കാലാനുസൃതമാറ്റം വരുത്തുന്നതിനുള്ള ആലോചനകള്‍ക്കാണ് തുടക്കമിടുന്നത്.

കുട്ടികള്‍ക്ക് കൂടുതല്‍ ഗുണകരമായ പരിഷ്കരണമാണ് ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍നിന്ന് നേരിട്ട് അഭിപ്രായങ്ങള്‍ ശേഖരിക്കാനാണ് പരിപാടി.

വിവിധ കേന്ദ്രങ്ങളില്‍ ഫോക്കസ് ഗ്രൂപ് ചര്‍ച്ചകളും സംഘടിപ്പിക്കും. നേരിട്ട് അഭിപ്രായ പ്രകടനം നടത്താനും അവസരമുണ്ട്. എസ്.സി.ഇ.ആര്‍.ടിയുടെ  scertkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 695 012 വിലാസത്തിലും 28നകം അഭിപ്രായങ്ങള്‍ അറിയിക്കാം.

Tags:    
News Summary - grase mark scert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.