കോട്ടയം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമിക്കുന്നതിനെതിെര ഭൂസംരക്ഷണമുന്നണി രംഗത്ത്. ഹാരിസൺ അടക്കമുള്ള കുത്തക കമ്പനികളുടെ ഭൂമികൈയേറ്റം ന്യായീകരിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണ് ചെറുവള്ളിയിലെ വിമാനത്താവള നിർമാണമെന്നും ഇത് അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു. കോർപറേറ്റുകളെ സഹായിക്കുന്ന ജനവിരുദ്ധ നീക്കത്തെ ചെറുക്കാൻ സംസ്ഥാനത്തെ ഭൂസമര സംഘടനകളെ ഏകോപിപ്പിച്ച് 30ന് മുക്കടയിൽ ഭൂസമര നേതൃസംഗമം നടത്തും.
മുക്കട കോളനി കമ്യൂണിറ്റി ഹാളിൽ രാവിലെ 10ന് ഗ്രോ വാസു ഉദ്ഘാടനം ചെയ്യും. ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമിക്കാനുള്ള തീരുമാനം പിൻവലിക്കുക, ഹാരിസൺ മലയാളം കമ്പനി അനധികൃതമായി കെ.പി. യോഹന്നാന് വിറ്റ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ പിടിച്ചെടുത്ത് ഭൂരഹിത ദരിദ്ര കർഷകജനതക്ക് വിതരണം ചെയ്യുക, പാട്ടക്കാലാവധി കഴിഞ്ഞ മുഴുവൻ തോട്ടഭൂമിയും ഏറ്റെടുത്ത് ഭൂമിയില്ലാത്ത ദരിദ്രർക്ക് വിതരണം െചയ്യുക, ഭൂപരിഷ്കരണനിയമത്തിൽ തോട്ടം ഭൂമിയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പൊമ്പിളൈ ഒരുൈമ നേതാവ് ഗോമതി അഗസ്റ്റിൻ, ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുക്കും. കെ.കെ.എസ്. ദാസ്, എം.ജെ. ജോൺ, ജോൺ കെ. എരുമേലി, ഒ.പി. കുഞ്ഞുപിള്ള, ശശിക്കുട്ടൻ വാകത്താനം, സി. വാസുക്കുട്ടൻ, അഡ്വ. പി.ഒ. ജോൺ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.