തൊടുപുഴ: കുപ്പിവെള്ളം വിപണിയിൽ ചില്ലറ വിൽപനക്കാരുടെ കൊള്ള തുടരുന്നു. ഇതുമൂലം ജി.എസ്.ടി നടപ്പാക്കിയതിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. 28 ശതമാനമായിരുന്ന നികുതി, ജി.എസ്.ടി നടപ്പാക്കിയപ്പോൾ 18 ആയി കുറച്ചെങ്കിലും പരമാവധി വിൽപനവില ലിറ്ററിന് 20രൂപയായി തുടരുന്നതാണ് നികുതികുറവ് ഉപഭോക്താക്കൾക്ക് ലഭിക്കാതിരിക്കാൻ കാരണം. സ്വകാര്യ കമ്പനികൾ 20 രൂപ ഈടാക്കുമ്പോൾ, സർക്കാർ കുപ്പിവെള്ളം 15 രൂപക്കാണ് വിൽപന. ഇതും പേക്ഷ, ജി.എസ്.ടി നടപ്പാക്കും മുമ്പുള്ള വിലയാണ്. സർക്കാർ കമ്പനിയുടെ തൊടുപുഴയിലെ ഒൗട്ട്ലറ്റിൽ 12 കുപ്പിയടങ്ങുന്ന ഒരു പെട്ടി വെള്ളം 120 രൂപക്ക് ലഭിക്കുന്നു.
സ്വകാര്യ ബ്രാൻറഡ് കമ്പനികളുടെ ഒരു ലിറ്ററിെൻറ 12 കുപ്പിയടങ്ങുന്ന പെട്ടി 120മുതൽ 130രൂപവരെ വിലക്കാണ് ജി.എസ്.ടി നികുതി ഉൾപ്പെടെ ചില്ലറ വിൽപനക്കാർക്ക് ലഭിക്കുന്നത്. പ്രാദേശിക കമ്പനികളുടെ 12 കുപ്പിയടങ്ങുന്ന പെട്ടി 100 രൂപക്കും ബഹുരാഷ്ട്ര കുത്തകകളുടെ വെള്ളം ലിറ്ററിന് 14 രൂപക്കും വ്യാപാരികൾക്ക് ലഭിക്കുന്നു. ഒരു ലിറ്റർ 20 രൂപക്ക് വിൽക്കുമ്പോൾ ചില്ലറ വ്യാപാരിക്ക് ഇരട്ടിയാണ് ലാഭം. കുപ്പിവെള്ളം വിപണിയിൽ വിൽക്കുന്നതിെൻറ അനുപാതിക നികുതി ഖജനാവിൽ എത്തുന്നുമില്ല. 15 രൂപയുടെ സർക്കാർ കുപ്പിവെള്ളം വിൽക്കാൻ വ്യാപാരികൾക്ക് താൽപര്യമില്ലെന്നാണ് ആക്ഷേപം. അതുകൊണ്ട് പല കടകളിലും ഇത് ലഭ്യവുമല്ല.
ബ്രാൻറഡ് അല്ലാത്ത ഉൽപന്നങ്ങളാണ് നികുതിവെട്ടിച്ച് വിപണിയിൽ എത്തുന്നത്. പെട്ടിക്കടകളിലും ചെറിയ കടകളിലും കുപ്പിസോഡ വിൽക്കുന്നവർ വഴിയാണ് ഇത്തരം വെള്ളത്തിെൻറയും കച്ചവടം. ശബരിമല തീർഥാടനകാലത്തിന് മുന്നോടിയായി വിവിധ പേരുകളിൽ നിരവധി കമ്പനികളുടെ കുപ്പിവെള്ളം വിപണിയിൽ എത്തിക്കഴിഞ്ഞു. നികുതി വെട്ടിച്ചെത്തുന്നവ വിലകുറച്ച് ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാത്ത ചെറുകിട വ്യാപാരികൾക്ക് നൽകുന്നതിനാൽ ജി.എസ്.ടി അടച്ച് വിൽക്കുന്നവരുടെ വിൽപന കുറയാൻ ഇടയാകുന്നുണ്ട്. 14.5 ശതമാനം വാറ്റും 14.5 ശതമാനം സെൻട്രൽ എക്സൈസ് നികുതിയും ഉൾപ്പെടെ വാങ്ങിയിരുന്നത് 18 ആയി കുറഞ്ഞിരിക്കെ 15 രൂപക്കെങ്കിലും വിൽക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യമുയർന്നു. അതേസമയം, തമിഴ്നാട്ടിൽ സർക്കാർ ഉൽപാദിപ്പിക്കുന്ന ‘അമ്മ’ എന്നപേരിലെ വെള്ളം 18 ശതമാനം നികുതി ഉൾെപ്പടെ 10 രൂപക്കാണ് വിൽപന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.