പെട്രോളിനും ഡീസലിനും ജി.എസ്.ടി: വിശദീകരണത്തിന്​ പത്ത്​ ദിവസം കൂടി സമയം


കൊ​ച്ചി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും ജി.​എ​സ്.​ടി ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​െൻറ കാ​ര​ണം വ്യ​ക്​​ത​മാ​ക്കി വി​ശ​ദീ​ക​ര​ണ പ​ത്രി​ക ന​ൽ​കാ​ൻ ജി.​എ​സ്.​ടി കൗ​ൺ​സി​ലി​ന്​ ഹൈ​കോ​ട​തി പ​ത്ത്​ ദി​വ​സം കൂ​ടി അ​നു​വ​ദി​ച്ചു. കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​മി​ത നി​കു​തി​യാ​ണ് ഇ​ന്ധ​ന​ങ്ങ​ൾ​ക്ക് മേ​ൽ ചു​മ​ത്തു​ന്ന​തെ​ന്നും പെ​ട്രോ​ളും ഡീ​സ​ലും ജി.​എ​സ്.​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ഇ​ന്ധ​ന വി​ല ഏ​കോ​പി​പ്പി​ക്കാ​നാ​വു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ് ഷാ​ജി. പി ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ച​ത്. ജി.​എ​സ്.​ടി കൗ​ൺ​സി​ലി​െൻറ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ വേ​ണ്ടി അ​ന​ന്ത​മാ​യി കാ​ത്തി​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ വാ​ക്കാ​ൽ വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

പെ​ട്രോ​ളും ഡീ​സ​ലും ജി.​എ​സ്.​ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ൻ ത​ട​സ്സ​മെ​ന്തെ​ന്ന് ന​വം​ബ​ർ എ​ട്ടി​ന്​ കേ​സ്​ പ​രി​ഗ​ണി​ക്ക​വേ കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി പ​ത്തു ദി​വ​സ​ത്തി​ന​കം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്ന് നി​ർ​ദേ​ശ​വും ന​ൽ​കി. തു​ട​ർ​ന്ന് ഹ​ര​ജി വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ക്ക​വേ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ കൗ​ൺ​സി​ൽ കൂ​ടു​ത​ൽ സ​മ​യം തേ​ടു​ക​യാ​യി​രു​ന്നു.





Tags:    
News Summary - GST on petrol and diesel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.