കോഴിക്കോട്: അഹ്മദാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ട് മേയ് 22ന് കരിപ്പൂരിൽനിന്ന് ഗുജറാത്ത് പൊലീസ് പിടികൂടിയ മലപ്പുറം കൊടിഞ്ഞി സ്വദേശി ശുഹൈബ് നിരപരാധിയെന്ന് ബന്ധുക്കൾ. ശുഹൈബിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും സംഭവത്തെ കുറിച്ച് തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്നും അവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മലപ്പുറം ജില്ലയിലെ രണ്ടത്താണിക്കടുത്ത് ഇലക്ട്രോണിക് സ്ഥാപനം ആരംഭിച്ചപ്പോള്‍ കൊണ്ടോട്ടി സ്വദേശിയായ സത്താര്‍ഭായി എന്നയാളെ ശുഹൈബ് ജോലിക്കു നിര്‍ത്തിയിരുന്നു. പിന്നീട് ഈ സ്ഥാപനം പൂട്ടി മറ്റു ജോലിയിലേക്ക് തിരിഞ്ഞു. അതേസമയം സത്താര്ഭായിയെ ചില കേസുകളുമായി ബന്ധപ്പെട്ടു പൊലീസ് പിടികൂടി. തുടര്‍ന്നാണു ശുഹൈബിനെ അന്വേഷിച്ച് പൊലീസ് കുടുംബത്തെ വേട്ടയാടാന്‍ തുടങ്ങിയത്. പൈപ്പ് ബോംബ് കേസ്, ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിലെ സ്ഫോടന കേസുകൾ എന്നിവയിൽ ശുഹൈബിനെ ഒളിവിൽ പോയ പ്രതികളിൽ ഒരാളായാണ് ചിത്രീകരിച്ചത്. കൂമൻകല്ല് പൈപ്പ് ബോംബ് കേസിലെ പ്രതിപ്പട്ടികയിൽ ശുഹൈബിെൻറ പേര് ഒരിക്കൽപോലും വന്നിട്ടില്ല.
നാട്ടിൽ ഒരു കേസിലുംപെടാത്ത ശുഹൈബ് ഇന്ത്യൻ മുജാഹിദീെൻറ ഗൾഫ് കോഒാഡിനേറ്ററാണെന്നും സിമി പ്രവർത്തകനാണെന്നുമുള്ള തെറ്റായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണെന്നും ബന്ധുക്കൾ പറഞ്ഞു.
ഗുജറാത്തിലെ കേസുകളില്‍ ഒളിവില്‍കഴിയുന്ന പ്രതിയാണെന്നു പൊലീസ് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണു അഹ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിെൻറ നിര്‍ദേശപ്രകാരം ഇൻറര്‍പോള്‍ യു.എ.ഇയിലുള്ള ശുഹൈബിനെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
തുടര്‍ന്നു 2010ല്‍ സൗദിയില്‍ നിന്നു മടങ്ങിവരുന്നതിനിടെ ഷാര്‍ജ വിമാനത്താവളത്തില്‍നിന്നു പിടികൂടി. ശുഹൈബിനെതിരെ ഇന്ത്യയിലുള്ള കേസുകളുടെ രേഖകള്‍ ഹാജരാക്കാന്‍ അബൂദബി കോടതി ആവശ്യപ്പെട്ടു. രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നു ശുഹൈബിനെ ജാമ്യത്തില്‍ വിടുകയും പിന്നീട് കേസുകള്‍ പിന്‍വലിക്കുകയും ചെയ്തു. യു.എ.ഇയില്‍ ജോലി ചെയ്തുവരുന്നതിനിടെ പാസ്പോര്‍ട്ട് കാലാവധി അവസാനിച്ചതിനാല്‍ നാട്ടിലേക്ക് തിരിച്ചയച്ചപ്പോഴാണു കഴിഞ്ഞ ദിവസം കരിപ്പൂരില്‍ കേരള പൊലീസിെൻറ സഹായത്തോെട ഗുജറാത്ത് പൊലീസ് ശുഹൈബിനെ പിടികൂടിയതെന്നും ഇക്കാര്യത്തില്‍ കുടുംബത്തിന് ആശങ്കയുണ്ടെന്നും നീതിക്കായി നിയമപരമായി പോരാടുമെന്നും ബന്ധുക്കള്‍പറഞ്ഞു.
വാർത്തസമ്മേളനത്തിൽ സഹോദരന്മാരായ ഷമീം, സാബിർ, പിതാവ് അബ്ദുൽ ഖാദർ, സഹോദരീ ഭർത്താവ് അബ്ദുൽ ഹമീദ്, മനുഷ്യാവകാശ പ്രവര്ത്തകന് മിര്‍ഷാദ് റഹ്മാന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.