തിരുവനന്തപുരം: ജി.വി. രാജ വി.എച്ച്.എസ് സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ സി.എസ്. പ്രദീപിനെ സസ്പെൻഡ് ചെയ്തു. പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നൽകിയിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ വകുപ്പിലെ പ്രത്യേക സംഘത്തെ ഏൽപ്പിക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സി.എസ്. പ്രദീപിനെ സസ്പെൻഡ് ചെയ്തത്.
അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. പ്രദീപിനെ സസ്പെൻഡ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ചുമതലപ്പെടുത്തണം എന്നുമുള്ള ശിപാർശയാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.
ആരോപണ വിധേയനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യാനും അഡീഷണൽ സെക്രട്ടറിക്ക് വകുപ്പുതല അന്വേഷണ ചുമതല നൽകാനും മന്ത്രി വി. ശിവൻകുട്ടി ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.