മു​സ്​​ലിം ലീ​ഗ് വാ​ടാ​ന​പ്പ​ള്ളി​യി​ൽ ന​ട​ത്തി​യ പ​ഠ​ന​ക്യാ​മ്പി​ൽ സമസ്ത നേതാവ്​ അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഗ്യാൻവാപി മസ്ജിദ്: സംഘ്പരിവാർ അവകാശവാദം ഭരണഘടനവിരുദ്ധം -അബ്ദുസ്സമദ് പൂക്കോട്ടൂർ

വാടാനപ്പള്ളി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനുമേൽ ഇപ്പോൾ സംഘ്പരിവാർ നടത്തുന്ന അവകാശവാദം ഭരണഘടനവിരുദ്ധമാണെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പിൽ 'ന്യൂനപക്ഷങ്ങളും ഭരണഘടനാ അവകാശങ്ങളും' വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

1991 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തിനെതിരെയാണ് സംഘ്പരിവാർ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Gyanvapi Masjid: Sangh Parivar's claim is unconstitutional - Abdussamad Pookkottur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.