കൊച്ചി: മൂന്നുവർഷം മുമ്പ് പത്തനംതിട്ടയിൽനിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണെമന്ന് ആവശ്യപ്പെട്ട് പുതുക്കി നൽകിയ ഹേബിയസ് കോർപസ് ഹരജിയും പിൻവലിച്ചു. കോടതി സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പിൻവലിച്ച ഹരജി തെറ്റുകൾ തിരുത്തി വീണ്ടും സമർപ്പിക്കുകയായിരുന്നു.
എന്നാൽ, ഈ വിഷയത്തിൽ തുടരെ ഹരജികൾ വരുന്നതായും പ്രശസ്തിയാണ് ഹരജിക്ക് പിന്നിലെ ലക്ഷ്യമെന്നും വിലയിരുത്തിയ കോടതി കനത്ത പിഴ ചുമത്തുമെന്ന സൂചന നൽകിയതോടെ പിൻവലിക്കുകയായിരുന്നു.
2018 മാർച്ച് 22ന് വെച്ചൂച്ചിറ സന്തോഷ് കവലയിലെ വീട്ടിൽനിന്ന് കാണാതായ 22 കാരി ജെസ്നയെ കണ്ടെത്താനാവാത്തത് ചൂണ്ടിക്കാട്ടി എറണാകുളത്തെ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.