ന്യൂഡൽഹി: തെൻറയും കുടുംബാംഗങ്ങളുടെയും ജീവെൻറ കാര്യത്തിൽ ആശങ്കയുണ്ടെന്നും തെൻറ വീട്ടിൽ അപരിചിതർ വന്ന് ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും ഹാദിയയുടെ പിതാവ് അശോകൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ ബോധിപ്പിച്ചു. ശക്തമായ അേന്വഷണം നടത്തി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ എൻ.െഎ.എക്ക് നിർദേശം നൽകണമെന്നും അശോകൻ ആവശ്യപ്പെട്ടു.
ആത്മാർഥതയോടെയും സമർപ്പണത്തോടെയും രാജ്യത്തെ സേവിച്ച ജവാനാണ് താനെന്ന് അശോകൻ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. പരാതിക്കാരനായ ശഫിൻ ജഹാന് അങ്ങേയറ്റം ശക്തവും വിഭവങ്ങളുള്ളതുമായ പി.എഫ്.െഎ\എസ്.ഡി.പി.െഎ സംഘടനയുടെ പിൻബലമുണ്ട്. പി.എഫ്.െഎ പ്രവർത്തകർ കേരള ഹൈകോടതി വിധിക്ക് ശേഷം വലിയ ക്രമസമാധാന പ്രശ്നമാണുണ്ടാക്കിയത്.
ഹൈകോടതി വിധിക്കെതിരെ അക്രമാസക്തമായ സമരമുണ്ടാക്കുകയും ബഹുമാന്യരായ ജഡ്ജിമാർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ജുഡീഷ്യറിയെ അവമതിക്കുകയും ചെയ്തു. പൊലീസുകാർക്ക് പരിക്കേൽക്കുകയും പൊലീസ് ബാരിക്കേഡുകൾ മുറിക്കുകയും ചെയ്തു. ലാത്തിച്ചാർജ് നടത്തിയും അധികം സേനയെ വിളിച്ചുമാണ് പൊലീസ് കാര്യങ്ങൾ നിയന്ത്രണവിധേയമാക്കിയത്. ഭയത്തിെൻറ മാനസികാവസ്ഥ സൃഷ്ടിക്കുകയാണ് സംഘടന ഇതിലൂടെ ചെയ്തത്.
പി.എഫ്.െഎ, എസ്.ഡി.പി.െഎ എന്നിവയുടെയും അനുബന്ധ സംഘടനകളുടെയും ദേശവിരുദ്ധവും നിയമവിരുദ്ധവുമായ ക്രിമിനൽ പ്രവർത്തനങ്ങൾ എന്ന യഥാർഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും അന്വേഷണം വഴി തെറ്റിക്കാനുമുള്ള ശ്രമങ്ങളുമാണ് നടക്കുന്നത്. തെൻറ വീടിന് മുമ്പിൽ ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണിപ്പോൾ. മനുഷ്യാവകാശ ലംഘനമെന്ന പേരിൽ അപരിചിതരെ വീട്ടിലേക്കയക്കുകയാണ്. മാധ്യമ വിചാരണക്കാണ് ആക്റ്റിവിസ്റ്റുകളെ അയച്ചിരിക്കുന്നതെന്നും അശോകൻ ബോധിപ്പിച്ചു. അതിനാൽ ശക്തമായ അേന്വഷണം നടത്തി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ എൻ.െഎ.എക്ക് നിർദേശം നൽകണം.
തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണം. അശോകനെ ഭീഷണിെപ്പടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനും വീടിന് മുന്നിൽ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാതിരിക്കാനും സുരക്ഷ ലംഘിക്കാതിരിക്കാനും ശഫിൻ ജഹാനും ബന്ധപ്പെട്ടവർക്കും നിർദേശം നൽകണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.