കൊണ്ടോട്ടി: 2018ൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമത്തിനുള്ള അപേക്ഷ സ്വീകരിക്കൽ ഒാൺൈലൻ മുഖേന. ഇതിനായി അക്ഷയ കേന്ദ്രങ്ങൾക്ക് അടുത്ത ദിവസം പരിശീലനം നൽകും.
കേരളത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രെയിനർമാരുടെ ഹെൽപ് ഡെസ്ക് മുഖേനയും അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. എല്ലാ അപേക്ഷകരും ഒാൺലൈൻ മുഖേന സമർപ്പിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. അടുത്ത ബുധനാഴ്ച മുതലാണ് ഹജ്ജ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുക. ഡിസംബർ ഏഴ് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.