തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷവും ഹജ്ജ് വിമാന സർവീസുകൾ നെടുമ്പാശ്ശേരിയിൽ നിന്നായിരിക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ നിയമസഭയിൽ അറിയിച്ചു. ഹജ്ജ് ക്യാമ്പും അവിടെത്തന്നെയാകും. ഇതുസംബന്ധിച്ച് സിയാൽ എം.ഡിയുമായി ചർച്ചചെയ്ത് ധാരണയിലെത്തി.
ഇതിനുപുറമെ സിയാലിന് കത്തും നൽകി. കഴിഞ്ഞവർഷങ്ങളിൽ ക്യാമ്പ് നടത്തിയ വിമാന മെയിൻറനൻസ് ഹാങ്ങർ ഈ പ്രാവശ്യം ലഭ്യമല്ല. ഹാങ്ങറിന് പകരമാണ് സിയാലിെൻറ അക്കാദമിയിൽ ഹാജിമാർക്കുള്ള താമസസൗകര്യം ഒരുക്കുന്നത്. ഹജ്ജ് എംബാർക്കേഷൻ പോയൻറ് കോഴിക്കോട് പുനഃസ്ഥാപിക്കുകയാണ് സർക്കാറിെൻറ നിലപാട്. 70 കഴിഞ്ഞവർക്ക് ഹജ്ജിന് പോകുന്നതിന് മുൻഗണന നൽകുന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും പി.ടി.എ. റഹീമിെൻറ അടിയന്തരചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.