കൊണ്ടോട്ടി: പുതിയ ഹജ്ജ് നയവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കൈമാറി. കേരളത്തിെൻറ ആവശ്യങ്ങൾ അംഗീകരിച്ചാണ് കേന്ദ്രത്തിന് കൈമാറിയിരിക്കുന്നതെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയിൽ ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ ഹജ്ജ് നയത്തിന് എതിരെ കേരളം കർശനനിലപാടാണ് സ്വീകരിച്ചിരുന്നത്. യോഗശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാന് പ്രമേയവും കൈമാറിയിരുന്നു.
70 വയസ്സുകാർക്കൊപ്പം ഒരു സഹായിയെ അയക്കണം, അഞ്ചാം വർഷക്കാരെ റിസർവ് കാറ്റഗറിയായി പരിഗണിക്കണം, 21 എംബാർക്കേഷൻ പോയൻറ് നിലനിർത്തണം, ഗവ. ക്വോട്ട വെട്ടിക്കുറക്കരുത് തുടങ്ങിയവയായിരുന്നു കേരളം ഉന്നയിച്ച ആവശ്യങ്ങൾ. മറ്റു സംസ്ഥാനങ്ങളും യോഗത്തിൽ കേരളെത്ത പിന്തുണച്ചിരുന്നു. എംബാർക്കേഷൻ പോയൻറ് നിലനിർത്തുന്നത് ഒഴികെയുള്ള കാര്യങ്ങൾ അംഗീകരിച്ചാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്നത്. അതേസമയം, എംബാർക്കേഷൻ പോയൻറുമായി ബന്ധപ്പെട്ട് ഒരു നിർദേശം സമർപ്പിക്കുകയാണ് െചയ്തിരിക്കുന്നത്.
ഹജ്ജ് സർവിസിന് ഏത് വിമാനത്താവളത്തിൽനിന്നാണോ നിരക്ക് കുറവുള്ളതെങ്കിൽ തീർഥാടകന് അവിടെ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദേശം. കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി സ്ഥലത്തില്ലാത്തതിനാൽ വിഷയത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ല. ഹജ്ജ് നയ പുനരവലോകന സമിതിക്കും കേരളം കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിെൻറ ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.