കൊണ്ടോട്ടി: 2018 മുതൽ 2022 വരെ വർഷങ്ങളിലേക്കുള്ള ഹജ്ജ് നയം കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. പുനരവലോകന സമിതിയുടെ ശിപാർശപ്രകാരം തയാറാക്കിയ ഹജ്ജ് നയത്തിന് നവംബർ പത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അംഗീകാരം നൽകിയിരുന്നെങ്കിലും പ്രസിദ്ധീകരിച്ചിരുന്നില്ല. പകരം 2018ലെ ഹജ്ജ് അപേക്ഷ ക്ഷണിക്കുന്നതിെൻറ ഭാഗമായുള്ള മാർഗനിർദേശങ്ങൾ മാത്രമാണ് പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ നയത്തിെൻറ പൂർണരൂപം ലഭ്യമായത്.
അപേക്ഷ സ്വീകരിക്കാൻ തുടങ്ങി പത്ത് ദിവസത്തിന് ശേഷമാണ് ഇത് പ്രസിദ്ധീകരിച്ചത്. നവംബർ 15നാണ് വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റികൾ വഴി അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയത്. അപേക്ഷയുടെ മാർഗനിർദേശത്തിലാണ് വിശദാംശങ്ങളെല്ലാം ഉൾപ്പെടുത്തിയത്. പുതിയ നയത്തിലും കേരളത്തിൽ നിന്നുള്ള എംബാർക്കേഷൻ പോയൻറായി ഉൾപ്പെടുത്തിയിരിക്കുന്നത് െനടുമ്പാശ്ശേരിയാണ്. കരിപ്പൂരിൽ പ്രവൃത്തി പൂർത്തിയായെങ്കിലും വലിയ വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ല. അതേസമയം, പുതിയ നയത്തിനെതിെര സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.