ഹജ്ജ്: സ്ത്രീകൾക്ക്​ പ്രത്യേകമായി ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ നാല് വിമാനം

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പുറപ്പെടുന്ന സ്ത്രീകൾക്കു പ്രത്യേകമായി ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ നാല് വിമാനം സർവിസ് നടത്തും. മെഹ്റം കൂടെയില്ലാത്ത സ്ത്രീകളാണ്​ ഈ ദിവസങ്ങളിൽ യാത്രയാവുന്നത്. ഇവരുടെ കൂടെ യാത്രയാവുന്നതും വനിത വളന്‍റിയർമാരാണ്.

ബുധനാഴ്ച രാവിലെ 7.30ന്​ പുറപ്പെടുന്ന എസ്.വി 5311 വിമാനത്തിലും രാത്രി 10.30നുള്ള എസ്.വി 5715 നമ്പർ വിമാനത്തിലും വ്യാഴാഴ്ച ഉച്ചക്ക് 2.50നുള്ള എസ്.വി 5753 വിമാനത്തിലും വെള്ളിയാഴ്ച രാവിലെ 6.10ന്​ പുറപ്പെടുന്ന എസ്.വി 5745 നമ്പർ വിമാനത്തിലുമാണ് 1508 സ്ത്രീ തീർഥാടകരുടെ യാത്ര.

വരുംദിവസങ്ങളിൽ കൂടുതലായി വനിതകൾ പുറപ്പെടുന്നതിനാൽ ക്യാമ്പിൽ ഇവർക്കാവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

താമസം, ഭക്ഷണം, നമസ്കാരം, പ്രാഥമികാവശ്യങ്ങൾ തുടങ്ങിയവക്കായി പ്രത്യേക ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി കൂടുതൽ വനിത വളന്‍റിയർമാരും സേവനത്തിനുണ്ടാവും.

Tags:    
News Summary - Hajj 2022: Four flights exclusively for women from Wednesday to Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.