ന്യൂഡൽഹി: 2021ലെ ഹജ്ജ് തീർഥാടനത്തിനുള്ള എംബാർക്കേഷൻ പോയൻറുകളിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു.
ഇതിനായുള്ള നിവേദനം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനും മർകസ് ഡയറക്ടറുമായ ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് കൈമാറി. കേരളത്തിലെ ഹജ്ജ് തീർഥാടകരിൽ 80 ശതമാനവും മലബാറിൽനിന്നുള്ളവരാണെന്നും വിമാനത്താവളത്തോടു ചേർന്ന് ഹജ്ജ് ഹൗസ് ഉണ്ടായിരിക്കെയാണ് ഹജ്ജ് തീർഥാടകർക്ക് വേണ്ടത്ര സൗകര്യമില്ലാത്ത കൊച്ചി എയർപോർട്ടിലേക്ക് എംബാർക്കേഷൻ പോയൻറ് മാറ്റിയിരിക്കുന്നതെന്നും നിവേദനത്തിലുണ്ട്. വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി അസ്ഹരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.