കൊണ്ടോട്ടി: പുരുഷ തുണയില്ലാതെ (മഹ്റം) ഹജ്ജ് നിർവഹിക്കുന്നതിന് കേരളത്തിൽനിന്ന് 1,124 സ്ത്രീകൾക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ നാല് പേരുടെ സംഘത്തിനാണ് നേരിട്ട് അവസരം ലഭിക്കുകയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. കേരളത്തിൽ ഇതുവരെ 281 കവറുകളിലായാണ് 1,124 അപേക്ഷകൾ ലഭിച്ചത്. സംസ്ഥാനത്തിനുള്ള ക്വോട്ടക്ക് പുറമെയാണ് ഇൗ വിഭാഗത്തിൽ അധികസീറ്റുകൾ അനുവദിക്കുക. പുതിയ ഹജ്ജ് നയത്തിലാണ് 45 വയസ്സ് കഴിഞ്ഞ സ്ത്രീകൾ മാത്രമുള്ള സംഘത്തിന് അപേക്ഷിക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അവസരം നൽകിയത്. കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലും വിഷയം പരാമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.