കോഴിക്കോട്: സംസ്ഥാനത്തിെൻറ ഹജ്ജ് േക്വാട്ട നിലവിലെ 6,000ത്തിൽനിന്ന് 10,000 ആക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ-ഹജ്ജ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി ഉറപ്പുനൽകിയതായി കേരള ഹജ്ജ് വെൽഫെയർ ഫോറം, ലോക് ജനശക്തി പാർട്ടി ഭാരവാഹികൾ സംയുക്തമായി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കരിപ്പൂർ വിമാനത്താവളം എംബാർക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും റൺവേ പണി പൂർത്തിയാകുന്ന മുറക്ക് കരിപ്പൂരിൽനിന്ന് ഹജ്ജിനു പോകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും. വാർത്തസമ്മേളനത്തിൽ കേരള ഹജ്ജ് വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി പി.ടി. ഇമ്പിച്ചിക്കോയ, കോഒാഡിനേറ്റർ പി.ഡി. ഹനീഫ, ലോക് ജനശക്തി സംസ്ഥാന പ്രസിഡൻറ് എം. മെഹബൂബ്, മുഹമ്മദ് ഇഖ്ബാൽ, കെ.വി. അബ്ദുറഹിമാൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.