ആദൃശ്ശേരി സി.ഐ.സി ജനറൽ സെക്രട്ടറി പദവി ഒഴിയും; തീരുമാനം പാണക്കാട്ട് നടത്തിയ കൂടിക്കാഴ്ചയിൽ

മലപ്പുറം: അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി കോഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) ജനറൽ സെക്രട്ടറി പദവി ഒഴിയും. ചൊവ്വാഴ്ച രാത്രി 9.30 ഓടെ സി.ഐ.സി പ്രസിഡന്റ് കൂടിയായ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഹക്കീം ഫൈസി രാജിവെച്ചുള്ള കത്ത് ബുധനാഴ്ച നൽകും.

പാണക്കാട്ട് നടന്ന കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി ശിഹാബ് തങ്ങളാണ് അബ്ദുൽ ഹക്കീം ഫൈസി സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയിൽ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും പങ്കെടുത്തു.

സംഘടനവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അച്ചടക്ക നടപടി സ്വീകരിച്ച ഹക്കീം ഫൈസിയുടെ കൂടെ നേതാക്കളും പ്രവര്‍ത്തകരും വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് സുന്നി യുവജന സംഘം, എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ, തിങ്കളാഴ്ച കോഴിക്കോട്​ നാദാപുരം പെരുമുണ്ടശ്ശേരിയിൽ വാഫി കോളജ്​ ഉദ്​ഘാടന ചടങ്ങിൽ​ ഹക്കീം ഫൈസിക്കൊപ്പം സി.​െഎ.സി പ്രസിഡന്റുകൂടിയായ സാദിഖലി തങ്ങൾ വേദി പങ്കിട്ടിരുന്നു.

മുസ്​ലിം ലീഗ്​ സംസ്ഥാന പ്രസിഡന്റായ തങ്ങൾ, സമസ്ത യുവജന സംഘടനയായ എസ്​​.വൈ.എസി​െന്റയും സംസ്ഥാന പ്രസിഡന്റാണ്​. ഹക്കീം ഫൈസി ചുമതലയിൽ തുടരുന്നിടത്തോളം സി.​െഎ.സിയുമായി സഹകരിക്കേണ്ടെന്ന്​ ഈ മാസം 14ന്​ ചേർന്ന സമസ്ത മുശാവറ തീരുമാനമെടുത്തിരുന്നു. ഇൗ പശ്ചാതലത്തിൽ സാദിഖലി തങ്ങളുടെ നടപടി സമസ്ത നേതൃത്വത്തിന്​ തിരിച്ചടിയായി​.

ഹക്കീം ഫൈസിയുമായി സമസ്തയുടെ നേതാക്കളും അണികളും വേദി പങ്കിടരുതെന്നും പരിപാടികളിൽ പ​െങ്കടുപ്പിക്കരുതെന്നും കഴിഞ്ഞ ദിവസം ചേർന്ന എസ്​.വൈ.എസ്​, എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗവും തീരുമാനമെടുത്തു. ഇൗ തീരുമാനമെടുത്ത സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ സാദിഖലി തങ്ങളാണ്​​ തൊട്ടടുത്ത ദിവസം അത്​ ലംഘിച്ചത്​. എന്നാൽ, ഒാൺലൈനായി ചേർന്ന സംയുക്ത യോഗത്തിൽ സാദിഖലി തങ്ങളോ എസ്​.കെ.എസ്​.എസ്​.എഫ് സംസ്ഥാന പ്രസിഡന്റ്​ പാണക്കാട്​ ഹമീദലി ശിഹാബ്​ തങ്ങളോ പ​​​​െങ്കടുത്തിട്ടില്ല.

സി.​െഎ.സി-സമസ്ത വിവാദത്തിൽ പാണക്കാട്​ തങ്ങൾ കുടുംബം ഹക്കീം ഫൈസിക്കൊപ്പം നിലയുറപ്പിച്ചത്​ സമസ്ത നേതൃത്വത്തിന്​ തലവേദനയാണ്​. ഹക്കീം ഫൈസി ചുമതല വഹിക്കുന്ന സി.​െഎ.സിയുമായി സഹകരിക്കില്ലെന്ന​ തീരുമാനത്തോടൊപ്പംതന്നെ​ പ്രസിഡന്റായ സാദിഖലി തങ്ങളുമായി സഹകരിച്ച് സി.​െഎ.സിക്ക്​ കീഴിലുള്ള​ വാഫി, വഫിയ്യ സംവിധാനം ശക്തിപ്പെടുത്തുമെന്ന വിചിത്ര തീരുമാനവും സമസ്തക്ക്​ എടുക്കേണ്ടിവന്നത്​ അതിനാലാണ്​. സി.​െഎ.സിയുമായി സഹകരിക്കേണ്ടെന്ന സമസ്ത തീരുമാനം വന്നയുടൻ ഹക്കീം ഫൈസി രാജിസന്നദ്ധത അറിയിച്ചെങ്കിലും സാദിഖലി തങ്ങൾ പിന്തരിപ്പിക്കുകയായിരു​െന്നന്ന്​ പറയപ്പെടുന്നു​. കഴിഞ്ഞ ദിവസത്തെ വേദിപങ്കിടൽ വിവാദമായതോടെ, ഇന്നലെ പാണക്കാട്ടെത്തിയ ഫൈസി രാജിയിൽ ഉറച്ചു നിൽക്കുകയായിരുന്നു.

Tags:    
News Summary - Hakeem Faizy Adrissery will resign post of CIC General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.