കൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ വിശദീകരണം നൽകാൻ എതിർകക്ഷികളായ കരാർ കമ്പനികൾക്ക് ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. 2019-20ൽ അപ്പം-അരവണ നിർമാണത്തിന് ശർക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് കമ്പനിയും ശബരിമലയിൽ ബാക്കിയായ ശർക്കര ലേലത്തിൽ വാങ്ങിയ തൃശൂരിലെ സതേൺ അഗ്രോ ടെക്കും ഒരാഴ്ചക്കകം വിശദീകരണം നൽകണം.
തുടർന്ന് ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ശബരിമലയിൽ ഉപയോഗിക്കുന്നതിനെതിരെ ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന േദവസ്വം ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.