തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ നോർത്ത് സാൻവിച്ച് ബ്ലോക്കിലെ തീപിടുത്തം ദുരൂഹമാണെന്നും ഇത് സംബന്ധിച്ച് സുതാര്യമായ സമഗ്രാന്വേഷണം വേണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പിലും പ്രോട്ടോകോൾ ഓഫീസിലുമാണ് തീപിടുത്തമുണ്ടായത് എന്നത് ഗൗരവതരമാണ്.
സെക്രട്ടറിയേറ്റ് പോലെയുള്ള അതീവ സുരക്ഷയുള്ള ഓഫീസിൽ സംഭവിച്ച തീപിടുത്തം നിസാരമായി കാണാനാവില്ല. ഏതൊക്കെ രേഖകളാണ് കത്തി നശിച്ചതെന്ന് അന്വേഷണത്തിലേ മനസ്സിലാക്കാനാവൂ. പ്രത്യേകിച്ച് സമീപകാലത്ത് വിവാദമായ സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ അടക്കം നിരവധി സംഭവങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാനമായ പല ഫയലുകളും ഉള്ള സെക്ഷനുകളിൽ നടന്ന ഈ തീപിടുത്തം അപകടമാണെന്ന് പറഞ്ഞ് നിസാരവത്കരിക്കാനാവില്ല. ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തി ഭരണകൂടത്തിന് മുന്നിലെ പുകമറ നീക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.