അധ്യാപകന്‍റെ കൈ വെട്ടിയ കേസിൽ കണ്ണൂരിൽ നിന്ന്​ പിടിയിലായ ഒന്നാംപ്രതി സവാദിനെ കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോൾ

കൈവെട്ട് കേസ്: സവാദ് എൻ.ഐ.എ കസ്റ്റഡിയിൽ

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി പെരുമ്പാവൂർ അശമന്നൂർ മുണ്ടശ്ശേരി വീട്ടിൽ സവാദിനെ എൻ.ഐ.ഐ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഈ മാസം 27 വരെയാണ് കസ്റ്റഡി അനുവദിച്ചത്.

13 വർഷം ഒളിവിലായിരുന്ന സവാദിനെ കഴിഞ്ഞയാഴ്ചയാണ് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ ഗൂഢാലോചന കണ്ടെത്തുക, ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെ എന്നിവ അറിയാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന എൻ.ഐ.എയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

തിരിച്ചറിയൽ പരേഡിൽ ജോസഫ് അടക്കമുള്ളവർ സവാദിനെ തിരിച്ചറിഞ്ഞിരുന്നു. 2010 ജൂലൈ നാലിനാണ് ജോസഫിനെ വാനിലെത്തിയ ആറംഗസംഘം ആക്രമിച്ചത്.  

Tags:    
News Summary - Hand Chopping case: Savad in NIA custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.