കൈ​വെ​ട്ട് കേ​സ്: മൂന്നു പ്രതികൾക്കെതിരെ യു.എ.പി.എ നിലനിൽക്കില്ല; പകരം ഐ.പി.സി 202, 212 വകുപ്പുകൾ

കൊച്ചി: തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ മൂന്നു പ്രതികൾക്കെതിരെ യു.എ.പി.എ നിലനിൽക്കില്ല. എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി ജ​ഡ്​​ജി അ​നി​ൽ കെ. ​ഭാ​സ്​​ക​റാണ് പ്രതികൾക്കെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പ് ഒഴിവാക്കിയത്.

കേസിലെ ഒമ്പതാം പ്രതി കു​ഞ്ഞു​ണ്ണി​ക്ക​ര മ​ണ്ണ​ർ​കാ​ട്​ വീ​ട്ടി​ൽ എം.​കെ. നൗ​ഷാ​ദ്​ (48), 11-ാം പ്രതി കു​ഞ്ഞു​ണ്ണി​ക്ക​ര പു​ലി​യ​ത്ത്​ വീ​ട്ടി​ൽ പി.​പി. മൊ​യ്​​തീ​ൻ​കു​ഞ്ഞ്​ (60), 12-ാം പ്രതി ആ​ലു​വ താ​യി​​ക്കാ​ട്ടു​ക​ര പ​ണി​ക്ക​രു​വീ​ട്ടി​ൽ പി.​എം. അ​യ്യൂ​ബ്​ (48) യു.എ.പി.എ ഒഴിവാക്കപ്പെട്ടവർ. എന്നാൽ, ഈ പ്രതികൾക്കെതിരെ ഐ.പി.സി 202, 212 വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, കേ​സി​ൽ ആറ് പ്ര​തി​കൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. അഞ്ച് പ്രതികളെ വെറുതേവിട്ടു. പ്രതികൾക്കുള്ള ശിക്ഷ നാളെ ഉച്ചക്ക് മൂന്നു മണിക്ക് കോടതി വിധിക്കും.

രണ്ടാം പ്ര​തി മൂ​വാ​റ്റു​പു​ഴ ര​ണ്ടാ​ര്‍ക​ര തോ​ട്ട​ത്തി​ക്കു​ടി വീ​ട്ടി​ല്‍ സ​ജി​ൽ (36), മൂന്നാം പ്രതി ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര മ​ര​ങ്ങാ​ട്ട്​ വീ​ട്ടി​ൽ എം.​കെ. നാ​സ​ർ (48), അഞ്ചാം പ്രതി ആ​ലു​വ ഉ​ളി​യ​ന്നൂ​ർ ക​രി​​മ്പേ​ര​പ്പ​ടി വീ​ട്ടി​ൽ കെ.​എ. ന​ജീ​ബ്​ (42), ഒമ്പതാം പ്രതി കു​ഞ്ഞു​ണ്ണി​ക്ക​ര മ​ണ്ണ​ർ​കാ​ട്​ വീ​ട്ടി​ൽ എം.​കെ. നൗ​ഷാ​ദ്​ (48), 11-ാം പ്രതി കു​ഞ്ഞു​ണ്ണി​ക്ക​ര പു​ലി​യ​ത്ത്​ വീ​ട്ടി​ൽ പി.​പി. മൊ​യ്​​തീ​ൻ​കു​ഞ്ഞ്​ (60), 12-ാം പ്രതി ആ​ലു​വ താ​യി​​ക്കാ​ട്ടു​ക​ര പ​ണി​ക്ക​രു​വീ​ട്ടി​ൽ പി.​എം. അ​യ്യൂ​ബ്​ (48) എ​ന്നി​വ​രാണ് കുറ്റക്കാർ.

നാലാം പ്രതി ഓ​ട​ക്കാ​ലി ഏ​ക്കു​ന്നം തേ​ല​പ്പു​റം വീ​ട്ടി​ൽ ഷ​ഫീ​ഖ് (31), ഓ​ട​ക്കാ​ലി ഏ​ക്കു​ന്നം കി​ഴ​ക്ക​നാ​യി​ൽ വീ​ട്ടി​ൽ അ​സീ​സ്​ ഓ​ട​ക്കാ​ലി (36), ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര മാ​ട്ടു​പ്പ​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ റാ​ഫി (40), ആ​ലു​വ വെ​ളി​യ​ത്തു​നാ​ട്​ ക​രി​മ്പ​ന​ക്ക​ൽ വീ​ട്ടി​ൽ സാ​ബു എ​ന്ന ടി.​പി. സു​ബൈ​ർ (40), ആ​ലു​വ കു​ന്ന​ത്തേ​രി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വീ​ട്ടി​ൽ മ​ൻ​സൂ​ർ (52) എന്നിവരെയാണ് കോടതി വെറുതേവിട്ടത്.

Tags:    
News Summary - Hand Chopping case: UAPA does not stand against three accused; Instead Sections 202 and 212 IPC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.